നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി

കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരായ കേസും റദ്ദാക്കി
nivin pauly fraud case settled

നിവിൻ പോളി

Updated on: 

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരായ കേസും റദ്ദാക്കി.

എബ്രിഡ് ഷൈൻ നിർമിച്ച് നിവിൻ പോളി നായകനായെത്തിയ ചിത്രമായിരുന്നു മഹാവീര്യർ. ഈ ചിത്രം സാമ്പത്തിക പരാജയമായതിനെ തുടർന്ന് അടുത്ത ചിത്രമായ ആക്ഷൻ ഹീറോ ബിജു 2 നിർമിക്കുന്നതിൽ പങ്കാളിയാകാമെന്ന് നിവിനും എബ്രിഡ് ഷൈനുമായി കരാറുണ്ടായിരുന്നു. തുടർന്ന് ചിത്രത്തിനായി ഷംനാസ് 1.9 കോടി മുടക്കി. എന്നാൽ ഔദ്യോഗിക നിർമാണ അവകാശവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പറ്റില്ലെന്നായിരുന്നു പരാതി.

ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് തട്ടിയെടുത്തെന്നായിരുന്നു നിവിൻ പോളിയുടെ പരാതി. തന്റെ വ്യാജ ഒപ്പിട്ട് ഫിലിം ചേംബറിൽ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിയുടെ ആരോപണം. തുടർന്ന് 3 പേർ‌ക്കുമെതിരേ പൊലീസ് കേസെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com