

പ്രതിശ്രുത വരന്റെ സർപ്രൈസിൽ ഞെട്ടി അഞ്ജു കുര്യൻ, വിഡിയോ വൈറൽ
തായ്ലൻഡിൽ അവധി ആഘോഷത്തിലാണ് നടി അഞ്ജു കുര്യൻ. പ്രതിശ്രുത വരൻ റോഷനൊപ്പമാണ് താരത്തിന്റെ യാത്ര. വെക്കേഷനിൽ നിന്നുള്ള വിഡിയോ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് അഞ്ജുവിന് റോഷൻ ഒരുക്കിയ സർപ്രൈസാണ്. അഞ്ജുവിന് റോഷൻ മനോഹരമായ ഡയമണ്ട് മോതിരം സമ്മാനിക്കുകയായിരുന്നു.
മഞ്ഞ സ്ലീവ്ലസ് വസ്ത്രം അണിഞ്ഞ് അതിസുന്ദരിയായാണ് അഞ്ജുവിനെ വിഡിയോയിൽ കാണുന്നത്. നിലത്ത് മുട്ടുകുത്തി നിന്നാണ് റോഷൻ മോതിരം സമ്മാനിക്കുന്നത്. ഇത് കണ്ട് ഞെട്ടുന്ന അഞ്ജുവിനെയും വിഡിയോയിൽ കാണാം. തികച്ചും സാധാരണമായ ഒരു ദിവസത്തെ ഈ സർപ്രൈസിലൂടെ എന്നെന്നും ഓർത്തുവെക്കാനുള്ള ദിവസമാക്കി റോഷൻ മാറ്റി എന്നാണ് അഞ്ജു കുറിച്ചത്.
രണ്ട് വർഷം മുൻപായിരുന്നു അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. 2013ൽ പുറത്തിറങ്ങിയ നേരത്തിലൂടെയാണ് അഞ്ജു സിനിമയിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, ജാക് ഡാനിയേൽ തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടു.