റെഡ് കാർപ്പറ്റിൽ 'നഗ്നത' വേണ്ട, 'സ്നീക്കേഴ്സും' വേണ്ട; പുതിയ ഡ്രസ് കോഡുമായി കാൻസ് ഫിലിം ഫെസ്റ്റ്

ഫെസ്റ്റിവൽ വേദിയിലെ സഞ്ചാരം തടസപ്പെടുത്തുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്കും പ്രവേശനം നിഷേധിക്കും.

സിനിമാ ഫാഷൻ പ്രേമികളെ ആവേശം കൊള്ളിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ നാളുകളാണിനി. മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയിരിക്കുകയാണ് കാൻസ് ഫെസ്റ്റ്. മറ്റൊന്നുമല്ല, റെഡ് കാർപ്പറ്റിൽ നഗ്നതാ പ്രദർശനത്തിന്‍റെ നിയന്ത്രണത്തിനായാണ് പുതിയ നീക്കം. ഗ്രാമി അവാർഡ് ദാന ചടങ്ങിലെ സുതാര്യമായ വസ്ത്രധാരണം, 2022ലെ മാറു മറയ്ക്കാതെയുള്ള പ്രതിഷേധം എന്നീ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കാൻസ് മുൻകരുതൽ എടുത്തിരിക്കുന്നത്.

റെഡ് കാർപ്പറ്റിൽ വസ്ത്രധാരണം നിയന്ത്രിക്കുക എന്നത് ഒരു തരത്തിൽ അസാധ്യം തന്നെയാണ്. എങ്കിലും പൂർണമായ നഗ്നതാ പ്രദർശനം ഒഴിവാക്കണം എന്നാണ് ഡ്രസ് കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ നഗ്നതയുടെ അതിപ്രസരവുമായി എത്തുന്നവരെ ചുവന്ന പരവതാനിയിൽ പ്രവേശിപ്പിക്കാതെ മടക്കി അയക്കാൻ ഇത്തവണ ഫെസ്റ്റിവലിന് അധികാരമുണ്ടായിരിക്കും.

ഡ്രമാറ്റിക് ഗൗണുകളും നീളൻ ട്രെയിനുകളോടു കൂടിയ ഗൗണുകളും കാണാൻ ഭംഗിയുണ്ടാകുമെങ്കിലും ചുവന്ന പരവതാനിയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം വസ്ത്രങ്ങൾ ഫെസ്റ്റിവലിന്‍റെ വേഗത്തെ ബാധിക്കും എന്നു മാത്രമല്ല സീറ്റിങ് അറേഞ്ച്മെന്‍റിനെപ്പോലും കാര്യമായി ബാധിക്കുമെന്നതിനാൽ ചിലപ്പോൾ പ്രവേശനം നിഷേധിച്ചേക്കാം എന്നു ചുരുക്കം.

ഫെസ്റ്റിവൽ വേദിയിലെ സഞ്ചാരം തടസപ്പെടുത്തുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്കും പ്രവേശനം നിഷേധിക്കും. പാദരക്ഷകൾക്കുമുണ്ട് നിയന്ത്രണങ്ങൾ. എക്കാലത്തേയും പോലെ സ്നീക്കേഴ്സിന് ബിഗ് നോയാണ് ഇത്തവണയും കാൻസ് പറയുന്നത്. മേയ് 13 മുതൽ 24 വരെയാണ് ഇത്തവണത്തെ കാൻസ് ഫിലിം ഫെസ്റ്റ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com