തെന്നിന്ത്യ കീഴടക്കാന്‍ നൂപുര്‍ സനോണ്‍; 'ടൈഗര്‍ നാഗേശ്വര റാവു' ക്യാരക്റ്റർ പോസ്റ്ററെത്തി

അക്ഷയ് കുമാറിന്‍റെ 'ഫിലാല്‍' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ നൂപുറിന്‍റെ സിനിമാ അരങ്ങേറ്റം കൂടിയാണ് 'ടൈഗര്‍ നാഗേശ്വര റാവു'
നൂപുർ സനോൺ.
നൂപുർ സനോൺ.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'ടൈഗര്‍ നാഗേശ്വര റാവു' എന്ന ചിത്രത്തിലെ നായികയായ നൂപുര്‍ സനോണിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നൂപുര്‍ അവതരിപ്പിക്കുന്ന 'സാറ' എന്ന കഥാപാത്രം ഒരു ജനാലയിലൂടെ പുറത്തേക്കു നോക്കുന്നതായി പോസ്റ്ററില്‍ കാണാം. അക്ഷയ് കുമാറിന്‍റെ 'ഫിലാല്‍' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ നൂപുറിന്‍റെ സിനിമാ അരങ്ങേറ്റം കൂടിയാണ് 'ടൈഗര്‍ നാഗേശ്വര റാവു'. മാസ് മഹാരാജ രവി തേജയുടെ കഥാപാത്രത്തിന്‍റെ പൗരുഷത്തിനും ശൗര്യത്തിനും ഇണങ്ങുന്ന രീതിയിലുള്ള പാത്രസൃഷ്ടിയായിരിക്കും നായികയുടേത് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.

നിര്‍മ്മാതാവിന്‍റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

നൂപുര്‍ സനോണിനെ കൂടാതെ ഗായത്രി ഭരദ്വാജും ചിത്രത്തില്‍ രവി തേജയുടെ നായികയായി എത്തുന്നുണ്ട്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com