ദുരൂഹതകളുമായി 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ ചിത്രങ്ങൾ.
Oru durooha sahacharyathil first look poster

ദുരൂഹതകളുമായി 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Updated on

രതീഷ് ബാലകൃഷ്ണപ്പൊതുവാൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. പോസ്റ്റർ നൽകുന്ന ദുരുഹതയും, സസ്പെൻസും, ഉദ്യേഗവുമൊക്കെ ആരെയും ആകർഷിക്കും. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. "ന്നാ താൻ കേസ് കൊട്: എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ ഈ ചിത്രത്തിലേയും നായകൻ കുഞ്ചാക്കോ ബോബനാണ് .

വലിയ വിജയം നേടിയ ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ ആക്ഷൻ ഹീറോയുടെ കുപ്പായവും ഭദ്രമാക്കിക്കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ ചിത്രങ്ങൾ. മദനോത്സവം എന്ന ചിത്രം രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്‍റെ തിരക്കഥയിൽ അദ്ദേഹത്തിന്‍റെ സഹായിയായിരുന്ന സുധീഷ് ഒരുക്കിയ ചിത്രമാണ്. എല്ലാ ചിത്രങ്ങളും വ്യത്യസ്ഥമാർന്ന പ്രമേയത്തിലൂടെയും, അവതരണത്തിലെ പുതുമ കൊണ്ടും പ്രേഷകർക്കിടയിൽ ഏറെ സ്വീകാര്യത കൈവന്നവയാണ്. ഇപ്പോൾ പ്രദർശന സജ്ജമായി വരുന്ന ഒരു ദുരുഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെ വ്യക്തമാകുന്നത് ഇത് ഒരു ത്രില്ലർ ജോണറിലുള്ള ചിത്രമാണെന്നാണ്.

വലിയ മുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേർസ്പിന്‍റെബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്നു.

മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോൺ വിൻസന്‍റിന്‍റെതാണു സംഗീതം.

ഛായാഗ്രഹണം - അർജുൻ സേതു, എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com