ഓസ്കർ 2023 : എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം: നടൻ ബ്രണ്ടൻ ഫ്രേസർ, നടി മിഷേൽ യോ

ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവരാണു ബെസ്റ്റ് ഡയറക്ടേഴ്സ്
ഓസ്കർ 2023 : എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം: നടൻ ബ്രണ്ടൻ ഫ്രേസർ, നടി മിഷേൽ യോ

ലോസ് ഏഞ്ചലസ്: നാലു മണിക്കൂറോളം നീണ്ട തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവരാണു ബെസ്റ്റ് ഡയറക്ടേഴ്സ്. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനും, എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിനു മിഷേൽ യോ മികച്ച നടിയുമായി. 23 വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ നൽകിയത്.

ഇന്ത്യയിൽ നിന്നും ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദ എലഫന്‍റ് വിസ്പറേഴ്സും, ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടു ഗാനവും പുരസ്കാരം നേടി.

ഓസ്കർ പുരസ്കാരം: സമ്പൂർണ ലിസ്റ്റ്

മികച്ച അനിമേറ്റഡ് സിനിമ - പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ)

മികച്ച സഹനടി - ജാമീലി കാർട്ടിസ് ( എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് )

മികച്ച സഹനടൻ - കേ ഹൈ ക്യുവാൻ ( എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് )

മികച്ച ഡോക്യുമെന്‍ററി ഫീച്ചർ - നവാൽനി

മികച്ച ഛായാഗ്രഹണം - ജയിംസ് ഫ്രെണ്ട് ( ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് )

മികച്ച മേക്കപ്പ് & ഹെയർ സ്റ്റൈൽ - അഡ്രിയൻ മൊറോട്ട് ( ദ വെയിൽ )

മികച്ച കോസ്റ്റ്യൂം ഡിസൈൻ - റൂത്ത് കാർട്ടർ ( ബ്ലാക്ക് പാന്തർ )

മികച്ച വിദേശഭാഷാ ചിത്രം - ഓൾ ക്വൈറ്റ് ഓൺ വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം - ദ എലഫെന്‍റ് വിസ്പറേഴ്സ് ( കാർത്തികി ഗോൺസാൽവസ് )

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം - ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്

മികച്ച ഒറിജിനൽ സ്കോർ - വോക്കർ ബെർട്ടൽമാൻ ( ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് )

മികച്ച പ്രൊഡക്ഷൻ ഡിസൈൻ - ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്

മികച്ച വിഷ്വൽ ഇഫക്റ്റ്സ് - അവതാർ: ദ വേ ഓഫ് വാട്ടർ

മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ - എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ( ഡാനിയൽസ് )

മികച്ച അവലംബിത തിരക്കഥ - വുമൺ ടോക്കിങ് ( സാറാ പോലി)

മികച്ച സൗണ്ട് - ടോപ് ഗൺ: മാവെറിക്

മികച്ച ഒറിജിനൽ സോങ് - ആർആർആർ ( നാട്ടു നാട്ടു )

മികച്ച എഡിറ്റിങ് - എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

മികച്ച സംവിധായകൻ - ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് )

മികച്ച നടൻ - ബ്രണ്ടൻ ഫ്രേസർ ( ദ വെയിൽ )

മികച്ച നടി- മിഷേൽ യോ ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് )

മികച്ച സിനിമ - എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com