'ഒറ്റമരം' പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും നടന്നു

സംവിധായകന്‍ ബിനോയ് വെളൂര്‍ തന്നെ കഥ, തിരക്കഥ രചിച്ചിരിക്കുന്നു. ക്യാമറ രാജേഷ് പീറ്റര്‍. കോട്ടയവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍
'ഒറ്റമരം' പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും നടന്നു
Updated on

മോസ്‌കോ കവല എന്ന സിനിമയ്ക്ക് ശേഷം സൂര്യ ഇവന്‍റ് ടീമിന്‍റെ ബാനറില്‍ ബിനോയ് വെളൂര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ  ഒറ്റമരത്തിന്‍റെ പൂജാച്ചടങ്ങും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. 
കോട്ടയത്ത് ജോയ് മാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം. പി. സുരേഷ് കുറുപ്പ്, നടന്‍ പ്രേംപ്രകാശ്, എബ്രഹാം ഇട്ടി ചെറിയ, തേക്കിന്‍കാട് ജോസഫ്, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംവിധായകന്‍ ജോഷി മാത്യു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. സുരേഷ് കുറുപ്പ് എംപി ടൈറ്റില്‍ ലോഞ്ച് ചെയ്തു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആദ്യ ഷോട്ടിന് ക്ലാപ്പ് നല്‍കി. ബാബു നമ്പൂതിരി, കൈലാഷ്, മാല പാര്‍വതി, കൃഷ്ണ പ്രഭ, രസ്‌ന പവിത്രന്‍, സോമു മാത്യു, ഹരിലാല്‍,സുനില്‍ സഖറിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംവിധായകന്‍ ബിനോയ് വെളൂര്‍ തന്നെ കഥ, തിരക്കഥ രചിച്ചിരിക്കുന്നു. ക്യാമറ രാജേഷ് പീറ്റര്‍. കോട്ടയവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com