
പാ.രഞ്ജിത്ത് സംവിധാനം ചെയ്ത സാർപ്പട്ട പരമ്പരൈ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു. കപിലന്‍ എന്ന ബോക്സിംഗ് ചാംപ്യന്‍റെ വേഷത്തില്‍ ആര്യ ആദ്യാവസാനം നിറഞ്ഞാടിയ ചിത്രമാണു സാർപ്പട്ട പരമ്പരൈ. കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
സിനിമയുടെ രണ്ടാം ഭാഗം എത്തുന്ന വിവരം പാ.രഞ്ജിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സാർപ്പട്ട-റൗണ്ട് 2 എന്ന പോസ്റ്റര്‍ ആണ് പാ.രഞ്ജിത് പുറത്ത് വിട്ടത്. കപിലൻ റിട്ടേൺസ് എന്നാണ് പോസ്റ്റർ അവതരിപ്പിച്ചുകൊണ്ട് പാ രഞ്ജിത് ട്വിറ്ററിൽ കുറിച്ചത്. സന്തോഷ് പ്രതാപ്, പശുപതി, ജോണ്‍ കൊക്കേന്‍, ഷബീര്‍ കല്ലറയ്ക്കല്‍, കലയരശന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ആര്യയുടെ കരിയറിലും ശ്രദ്ധേയ പ്രകടനത്തിനു വേദിയൊരുക്കിയ ചിത്രം പഴയ കാല മദ്രാസിലെ പ്രധാന കായിക വിനോദമായിരുന്ന ബോക്സിംഗിനെ ആസ്പദമാക്കിയുള്ള കഥയാണ് പറഞ്ഞത്.