Entertainment
കൗതുകമായി പടക്കളം ഫസ്റ്റ് ലുക്ക് പോസ്റ്റർ
സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ നിരവധി പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമിക്കുന്നത്.
കൗതുകമായി പടക്കളം ഫസ്റ്റ് ലുക്ക് പോസ്റ്റർ
കാംപസിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം. വിദ്യാർഥികളുടെ കളരിയിൽ അരങ്ങേറുന്ന സംഭവങ്ങൾ ഹ്യൂമർ, ഫാന്‍റസി ഴോണറിലാണ് അവതരിപ്പിക്കുന്നത്.
സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, പൂജ മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ - നിതിൻ സി. ബാബു, മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം).
