എം. പത്മകുമാറിന്‍റെ ചിത്രം പൂർത്തിയായി

യഥാർഥ സംഭവത്തെ ആസ്പദമാക്കി പൂർണമായും റിയലിസ്റ്റിക് ക്രൈം തില്ലറായിട്ടാണ് ചിത്രത്തിന്‍റെ അവതരണം
padmakumar movie packup

എം. പത്മകുമാറിന്‍റെ ചിത്രം പൂർത്തിയായി

Updated on

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട്, കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലും ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്‍റെ ഏറെ ഭാഗങ്ങളും ഇവിടങ്ങളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അതിനു ശേഷമായിരുന്നു മുംബൈയിലെ ഷൂട്ടിങ്.

ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ പൂർത്തിയാക്കിയത്. വൗ സിനിമാസിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്നഈ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസറും, പ്രൊജക്റ്റ് ഹെഡ്ഡും നിഖിൽ കെ. മേനോനാണ്.

യഥാർഥ സംഭവത്തെ ആസ്പദമാക്കി പൂർണമായും റിയലിസ്റ്റിക് ക്രൈം തില്ലറായാണ് ഈ ചിത്രത്തിന്‍റെ അവതരണം. സി.ഐ. അൻഷാദിന്‍റെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ഷാജി മാറാട് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നു.

റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.

ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റി‌ങ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - സാബുറാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com