ജി.ആര്‍. ഇന്ദുഗോപനും ഉണ്ണി ആറിനും ആനന്ദ് ഏകർഷിക്കും ലിപിൻ രാജിനും പദ്മരാജന്‍ പുരസ്‌കാരം

023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള 33ാം പി. പദ്മരാജന്‍ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്
Padmarajan awards for GR Indugopan, Unni R, Anand Ekarshi, Lipin Raj
ജി.ആര്‍. ഇന്ദുഗോപനും ഉണ്ണി ആറിനും ആനന്ദ് ഏകർഷിക്കും ലിപിൻ രാജിനും പദ്മരാജന്‍ പുരസ്‌കാരം

തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആനോ എന്ന നോവല്‍ രചിച്ച ജി.ആര്‍. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. അഭിജ്ഞാനം എന്ന ചെറുകഥയുടെ കര്‍ത്താവായ ഉണ്ണി ആര്‍. മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 20,000 രൂപയും 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്‍റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് മാര്‍ഗ്ഗരീറ്റ എന്ന നോവലിന്‍റെ രചയിതാവ് എം.പി. ലിപിന്‍ രാജ് അര്‍ഹനായി.

വി.ജെ. ജെയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്‍റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

33-ാമത് പദ്മരാജന്‍ പുരസ്‌കാരമാണിത്. പുരസ്‌കാരങ്ങള്‍ വൈകാതെ വിതരണം ചെയ്യുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com