ഗർഭിണികളും ഹൃദ് രോഗികളും ഈ സിനിമ കാണരുത്; ഭയത്തിൻ്റെ മുൾമുനയിൽ നിർത്താൻ പള്ളിമണി നാളെ മുതൽ

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിൻ്റെ കഥയാണ് പള്ളിമണി

14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി നാളെ മുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ്.

പ്രേക്ഷകരെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയിലർ വൈറലായിരുന്നു. തികച്ചും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു. തികച്ചും ഹൊറർമൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഗർഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്നാണ് അണിയറ പ്രവർത്തകരുടെ പോസ്റ്റർ വൈറലായി കൊണ്ടിരിക്കുമ്പോൾ ആണ് ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ആകുന്നത്. ചിത്രത്തിൽ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.

എല്‍ എ മേനോൻ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എൽ എ മേനോൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്.

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ 'പള്ളിമണി'യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിൻ്റെ കഥ പറയുന്ന 'പള്ളിമണി'യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, ജോബിന്‍ മാത്യു, പ്രൊഡക്ഷൻ മാനേജർ - ദീപു തിരുവല്ലം, മോഷൻ പോസ്റ്റർ ഡിസൈനര്‍- സേതു ശിവാനന്ദന്‍.വാര്‍ത്ത പ്രചരണം- സുനിത സുനില്‍. പോസ്റ്റർ ഡിസൈനർ : എസ് കെ ഡി ഡിസൈനിംഗ് ഫാക്ടറി. ബി ജി എം റിജോഷ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com