"വിദ്യാർഥി നേതാവാകാനായിരുന്ന ആഗ്രഹം, പൊലീസ് തല്ലിച്ചതച്ച ദിവസം മനസുമാറി": പങ്കജ് ത്രിപാഠി

രണ്ട് വർഷം ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ടെന്നും താരം
Pankaj Tripathi Reveals He Was Beaten Up By Police

പങ്കജ് ത്രിപാഠി

Updated on: 

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന നടനാണ് പങ്കജ് ത്രിപാഠി. ഇപ്പോൾ തന്‍റെ വിദ്യാർഥി കാലഘട്ടത്തിലെ ആഗ്രഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. വിദ്യാർഥി നേതാവാകാനാണ് താൻ ആഗ്രഹിച്ചതെന്നും പൊലീസിന്‍റെ അടികൊണ്ടപ്പോൾ താൻ ആഗ്രഹം മാറ്റുകയായിരുന്നു എന്നാണ് പങ്കജ് ത്രിപാഠി പറഞ്ഞത്. കപിൽ ശർമയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നടന്‍റെ വെളിപ്പെടുത്തൽ.

വിദ്യാർഥി നേതാവാകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ പൊലീസ് തല്ലിച്ചതച്ച ദിവസം ഞാൻ എന്‍റെ മനസ് മാറ്റി. രണ്ട് വർഷം ഞാൻ ഹോട്ടലിൽ ജോലി ചെയ്തു. സവാളയുടെയും ഉരുളക്കിഴങ്ങിന്‍റെയും തൊലി കളഞ്ഞു. അവിടെയൊന്നുമല്ല ഞാൻ നിൽക്കേണ്ടതെന്ന് എനിക്ക് തോന്നി. പതിയെ ഞാൻ അഭിനയത്തിലേക്ക് കടന്നു. വളരെ സാധാരണമായാണ് ഇത് സംഭവിച്ചത്. - പങ്കജ് ത്രിപാഠി വ്യക്തമാക്കി.

നടനായി പേരെടുത്തതിനു ശേഷം തനിക്ക് രാഷ്ട്രീയ നേതാവാകാൻ അവസരം വന്നിരുന്നു എന്നാണ് താരം പറയുന്നത്. 2020ലെ ഒരു അഭിമുഖത്തിൽ താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. നടനാകാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇന്ന് ആളുകൾ എന്നെ നടൻ എന്ന നിലയിലാണ് അറിയുന്നത്. അഭിനേതാവിൽ നിന്ന് നേതാവിലേക്കുള്ള മാറ്റത്തിൽ ഒരു വല്ലായ്മയുണ്ട് എന്ന് തോന്നുന്നു. പക്ഷേ രാഷ്ട്രീയത്തിന് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അവിയില്ല, ഭാവിയിൽ ചിലപ്പോൾ അവസരം ലഭിക്കുമെങ്കിൽ രാഷ്ട്രീയത്തിലേക്ക് വരുമായിരിക്കും- പങ്കജ് കൂട്ടിച്ചേർത്തു.