സൈജു കുറുപ്പ് നായകനാകുന്ന "പാപ്പച്ചൻ ഒളിവിലാണ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൈജു കുറുപ്പ് നായകനാകുന്ന "പാപ്പച്ചൻ ഒളിവിലാണ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമയുടെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയായി
Published on

സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നടൻ ദുൽഖർ സൽമാന്‍റെ ഒഫീഷ്യൽ പേജിലൂടെയാണു റിലീസ് ചെയ്തത്.

തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആന്‍റണി,കോട്ടയം നസീർ, ജോളി ചിറയത്ത്,ശരൺ രാജ്, ഷിജു മാടക്കര തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബി കെ ഹരിനാരായണൻ, സിന്‍റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.

ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സഹ നിർമ്മാണം-വിനോദ് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, കല-വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - പ്രസാദ് നമ്പിയൻക്കാവ്. സിനിമയുടെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയായി. പി ആർ ഒ-എ എസ് ദിനേശ്.

logo
Metro Vaartha
www.metrovaartha.com