

പരാശക്തി ഞായറാഴ്ച തിയെറ്ററുകളിൽ
ചെന്നൈ: ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് പ്രദർശാനുമതി നൽകി സെൻസർ ബോർഡ്. ചിത്രം ഞായറാഴ്ച റിലീസ് ചെയ്യുമെന്നാണ് വിവരം. ജനനായകന് പിന്നാലെ പരാശക്തിയുടെ പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. 1960 കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.
ശനിയാഴ്ച ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. ചിത്രത്തിന് സെൻസർ ബോർഡ് നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു.
ഇത് കൂടാതെ പുതിയ 15 കട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് ചിത്രം മുടങ്ങിയത്. ശിവകാർത്തികേയന് പുറമെ രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ കൊച്ചു മകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.