''അക്ഷയ് കുമാർ സുഹൃത്ത്''; ഹേരാ ഫേരി 3-ൽ അഭിനയിക്കുമെന്ന് പരേഷ് റാവൽ

അണിയറ പ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്ലെന്നും പരേഷ് റാവൽ വ‍്യക്തമാക്കി
paresh rawal confirms his return to hera pheri 3

പരേഷ് റാവൽ, അക്ഷയ് കുമാർ

Updated on

ന‍്യൂഡൽഹി: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ 'ഹേരാ ഫേരി 3' ൽ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് നടൻ പരേഷ് റാവൽ. അണിയറ പ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്ലെന്നും പരേഷ് റാവൽ വ‍്യക്തമാക്കി.

അക്ഷയ് കുമാറും, സുനിൽ ഷെട്ടിയും, പ്രിയദർശനും തന്‍റെ സുഹൃത്തുക്കളാണെന്നും ഞങ്ങൾ ഒരുമിച്ച് പ്രേക്ഷകർക്ക് മികച്ച ചിത്രം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചിത്രത്തിൽ അഭിനായിക്കാമെന്ന് സമ്മതിച്ച് പ്രതിഫലത്തിന്‍റെ ആദ‍്യഗഡു കൈപ്പറ്റിയ ശേഷം നടൻ പിന്മാറിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ അഭിനയിക്കുമെന്ന കാര‍്യം നടൻ സ്ഥിരീകരിച്ചിരിക്കുന്നത്.

ചിത്രത്തിൽ നിന്നും പരേഷ് റാവൽ പിന്മാറിയതിനു പിന്നാലെ അ‍ക്ഷയ് കുമാറിന്‍റെ നിർമാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം തേടി വക്കീൽ നോട്ടീസ് അ‍യക്കുകയും അതിൽ 11 ലക്ഷം രൂപ പരേഷ് തിരിച്ച് നൽകുകയും ചെയ്തിരുന്നു. അടുത്ത വർഷം ജനുവരിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com