
രാഘവ് ഛദ്ദ, പരിണീതി ചോപ്ര
ബോളിവുഡ് താരം പരിണീതി ചോപ്ര-ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് രാഘവ് ഇക്കാര്യം അറിയിച്ചത്. ഒടുവിലവൻ എത്തിയിരിക്കുന്നു, ഞങ്ങളുടെ മകൻ, അക്ഷരാർഥത്തിൽ ഇതിനു മുൻപുള്ള കാലം ഓർക്കാനാകുന്നില്ല. കൈകൾ നിറഞ്ഞു, ഞങ്ങളുടെ ഹൃദയവും നിറഞ്ഞു. ആദ്യം ഞങ്ങൾക്ക് പരസ്പരം ഞങ്ങളാണുണ്ടായിരുന്നത്, ഇപ്പോൾ ഞങ്ങൾക്കെല്ലാമുണ്ട് എന്നാണ് കുറിപ്പിലുള്ളത്.
ഹുമ ഖുറേഷി, ഭാർതി സിങ് , കൃതി സനോൺ തുടങ്ങി നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. 2023 സെപ്റ്റംബറിലായിരുന്നു പരിണീതിയുടെയും രാഘവിന്‍റെയും വിവാഹം.