ഗോസിപ്പുകൾക്ക് വിട; രാഘവിനോട് 'യെസ്' പറഞ്ഞ് പരിണീതി

പേസ്റ്റൽ നിറത്തിലുള്ള ലളിതമായ ലെഹങ്കയിൽ അതി സുന്ദരിയായാണ് പരിണീതി വിവാഹനിശ്ചയവേദിയിൽ എത്തിയത്.
ഗോസിപ്പുകൾക്ക് വിട; രാഘവിനോട് 'യെസ്' പറഞ്ഞ് പരിണീതി
Updated on

ന്യൂഡൽഹി: ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് പരസ്പരം മോതിരം കൈമാറി ബോളിവുഡ് താരം പരിണീതി ചോപ്രയും രാഘവ് ഛദ്ദയും. ഇരുവരുടെയും വിവാഹനിശ്ചയത്തിന്‍റെ പ്രണയാതുരമായ ചിത്രങ്ങൾ പുറത്തു വന്നു. രാജ്യസഭാ എംപിയും ആം ആദ്മി പാർട്ടി നേതാവുമാണ് രാഘവ്.

പേസ്റ്റൽ നിറത്തിലുള്ള ലളിതമായ ലെഹങ്കയിൽ അതി സുന്ദരിയായാണ് പരിണീതി വിവാഹനിശ്ചയവേദിയിൽ എത്തിയത്. ന്യൂ ഡൽഹിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്‍റെ ചിത്രങ്ങൾ രാഘവാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്.

ഞാൻ പ്രാർഥിച്ചതിനെല്ലാം... അവൾ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് രാഘവ് വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനീഷ് മൽ‌ഹോത്രയാണ് പരിണീതിക്കു വേണ്ടി ലെഹങ്ക ഡിസൈൻ ചെയ്തിരുന്നത്. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തു വന്നിട്ട് ഏറെക്കാലമായി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ , പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിണീതിയുടെ കസിനും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com