ഇവിടെ വയലൻസ് ഇല്ല, കോമഡി മാത്രം: പരിവാർ ട്രെയിലർ എത്തി
ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വിട്ടു.ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്‍റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം.
മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രെയിലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ അടുത്ത് കണ്ട് വരുന്ന വയലൻസ് വാർത്തകളിൽ നിന്നും വയലൻസ് സിനിമകളിൽ നിന്നും ഒരു വലിയ മോചനം പരിവാർ എന്ന കോമഡി ചിത്രത്തിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: അൽഫാസ് ജഹാംഗീർ, സംഗീതം: ബിജിബാൽ, ഗാനങ്ങൾ: സന്തോഷ് വർമ.
