
മലയാളത്തിന്‍റെ പ്രിയ നായിക പാർവ്വതി തിരുവോത്തിന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. പലപ്പോഴും വർക്കൗട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടെങ്കിലും താരത്തിന്‍റെ പുതിയ പോസ്റ്റ് കുറച്ച് വെറൈറ്റിയാണ്.
ഇത്തവണ വർക്കൗട്ടിനായി താരം തെരഞ്ഞെടുത്തത് ചിൽഡ്രൻസ് പാർക്കാണ്. പാർക്കിലെ ക്ലൈംബറിൽ തൂങ്ങികിടന്ന് സ്ട്രെച്ച് ചെയ്യുന്ന താരത്തിന്‍റെ ചിത്രം ഇതിനോടകം ഏറെ ലൈക്കുകളും ഷെയറുകളുമാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്‍റെ വർക്ക് ഔട്ട് നല്ല രീതിയിൽ മുന്നോട്ടുപോവുന്നതിന് തന്‍റെ ട്രെയിനർക്ക് നന്ദി പറഞ്ഞുള്ളതാണ് താരത്തിന്‍റെ പോസ്റ്റ്.
പോസ്റ്റിനു താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. ഇത് എന്താ വവ്വാലോ എന്നാണ് ഒരാളുടെ ചോദ്യം, എന്നാൽ ഇത് ഗ്രിൽഡ് ചിക്കൻ തൂക്കിയിട്ടതുപോലെ എന്നാണ് വേറൊരാളുടെ കമന്‍റ്. രസകരമായതും അഭിനന്ദിക്കുന്നതുമായ കമന്‍റിനുതാഴെ നിരവധി നെകറ്റീവ് കമന്‍റുകളും എത്തുന്നുണ്ട്. അഞ്ജലി മേനോന്‍റെ വണ്ടർ വുമൺ ആണ് പാർവ്വതിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. വിക്രമിൻ നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആണ് താരത്തിന്‍റെ പുതിയ പ്രോജക്‌ട്.