"ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, തെറാപ്പികൾ എടുക്കുന്നുണ്ട്''; പാർവതി തിരുവോത്ത്

2021 ലാണ് അവസാനമായി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്
parvathy thiruvoth about her mental health

പാർവതി തിരുവോത്ത്

Updated on

മലയാളത്തിൽ ഉൾപ്പെടെ മറ്റ് ഭാഷകളിലും ശ്രദ്ധേയയായ നടിയാണ് പാർവതി തിരുവോത്ത്. പലപ്പോഴും തന്‍റെ അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തസ്തയായ നടി ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.

തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നാണ് നടി പാർവതി വെളിപ്പെടുത്തിയത്. 2021 ലാണ് അവസാനമായി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതെന്നും ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അതെന്നും നടി പ്രതികരിച്ചു.

താൻ വളരെ നിസഹായയാണെന്ന് തോന്നിയിട്ടുണ്ട്. വലിയ ഏകാന്തതയാണ് അനുഭവിച്ചതെന്നും പാർവതി പറയുന്നു. ഹൗട്ടർഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സാസാരിക്കവെയാണ് പാർവതി ഇക്കാര്യങ്ങൾ പറഞ്ഞത്.

തെറാപ്പിയിലൂടെയാണ് താൻ ഇതിനെ മറികടന്നത്. രണ്ടുതരം തെറാപ്പികളാണ് താൻ ചെയ്തത്. ഐ മൂവ്മെന്‍റ് ഡിസെൻസിറൈസേഷന്‌ ആൻഡ് റീപ്രൊസസിങ് തെറാപ്പിയാണ് ഒന്ന്. മറ്റൊന്ന് സെക്സ് തെറാപ്പിയാണെന്നും താരം വെളിപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com