ബ്ലാക്ക് മിനി ഡ്രസിൽ മുഖം മറച്ച് പാർവതി; ഫാഷൻ വേദിയിൽ തിളങ്ങി താരം

മുംബൈ ഫാഷൻ വേദിയിലാണ് ബോളിവുഡ് സ്റ്റൈലിൽ പാർവതി എത്തിയത്
parvathy thiruvoth stylish look at mumbai fashion event

ബ്ലാക്ക് മിനി ഡ്രസിൽ മുഖം മറച്ച് പാർവതി; ഫാഷൻ വേദിയിൽ തിളങ്ങി താരം

Updated on: 

മുംബൈ ഫാഷൻ വേദിയിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. ഫാഷൻ ലൈഫ്സ്റ്റൈൽ മാഗസീൻ ഡേർട്ടി സംഘടിപ്പിച്ച ഇവന്‍റിലാണ് സ്റ്റൈലിഷ് ബ്ലാക്ക് ഔട്ട്ഫിറ്റിൽ പാർവതി എത്തിയത്. ബോളിവുഡ് സ്റ്റൈലിലുള്ള ഹൈ ഫാഷൻ ഡിസൈനിലുള്ള ബ്ലാക്ക് മിനി ഡ്രസ് ധരിച്ചെത്തിയ താരം ആരാധകശ്രദ്ധ നേടി.

ഗോഥിക് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കറുപ്പ് നിറത്തിലുള്ള ബ്രാലറ്റും മിനി സ്കേർട്ടിന് ഒപ്പം ബ്ലാക്ക് നെറ്റു കൊണ്ടൊരുക്കിയ ലൂസ് ടോപ്പും ധരിച്ചിരുന്നു. മാത്രമല്ല ലേസു കൊണ്ട് നിർമിച്ച മുഖാവരണവും ലുക്കിന് മാറ്റു കൂട്ടി.

പാർവതിയെ കണ്ട് ആരാധകർ അമ്പരന്നു. ഇത് പാർവതി തന്നെയാണോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്. മാത്രമല്ല, നികവധി വിമർശനങ്ങളും ഉയർന്നു. തടി വച്ചെന്നും ഇതൊക്കെ എന്ത് കോപ്രായങ്ങളാണെന്നും ഒക്കെ പലരും വിമർശനവുമായെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com