എന്‍റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്; നടി പാർവതി തിരുവോത്ത് | video

മാതൃത്വം എന്ന കൺസെപ്റ്റിനോടു തനിക്കുണ്ടായിരുന്ന ഒബ്സെഷനെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം

മലയാള സിനിമയിൽ ഏറെ ആരാധകരും വമർശകരുമുള്ള നടിയാണ് പാർവതി തിരുവോത്ത്. ഹെർ എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ മാതൃത്വം എന്ന കോൺസെപ്റ്റിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന ഒബ്സെഷനെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.

''എന്‍റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴു വയസ്സായ സമയത്ത് ഞാൻ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്ന്. 27-ാം വയസിൽ ഞാൻ അമ്മയോട് പറഞ്ഞു, പൊരുത്തപ്പെട്ടു ഒന്നും നടക്കുന്നില്ല. ഞാൻ മിക്കവാറും ദത്തെടുക്കുകയാവും അമ്മേ എന്ന്. എനിക്ക് ഒരു കുഞ്ഞു വേണമെങ്കിൽ ഞാൻ ദത്തെടുക്കും. പക്ഷേ, ഇപ്പോ എന്നോട് ചോദിച്ചാൽ എനിക്കു ഡൗട്ടുണ്ട് അക്കാര്യത്തിൽ,'' പാർവതി പറഞ്ഞു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com