'അമ്മയാവണം, പക്ഷേ പ്രസവിക്കാൻ താത്പര്യമില്ല'; കുഞ്ഞിനെ ദത്തെടുക്കുമെന്ന് പാർവതി

അമ്മയാകുന്നതിനായാണ് താൻ ജനിച്ചത് എന്ന് വരെ തോന്നിയിട്ടുണ്ട്
parvathy thiruvothu about motherhood and child adoption

'അമ്മയാവണം, പക്ഷേ പ്രസവിക്കാൻ താൽപ്പര്യം ഇല്ല'; കുഞ്ഞിനെ ദത്തെടുക്കുമെന്ന് പാർവതി

Updated on

പ്രസവിക്കാൻ താൽപ്പര്യം ഇല്ലെങ്കിലും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായി നടി പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് തന്നെ അമ്മയാകണം എന്ന ആഗ്രഹം തനിക്കുണ്ടായിരുന്നു. എന്നാൽ പ്രസവത്തിലൂടെ തന്‍റെ ശരീരത്തെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. തന്‍റെ അണ്ഡം ശീതീകരിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. മകൾക്ക് ഇടാൻ ഉദ്ദേശിക്കുന്ന പേര് പച്ചകുത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു.

‘കുട്ടിക്കാലത്ത് തന്നെ അമ്മയാകണം എന്ന് തോന്നിയിരുന്നു. ഏഴ് വയസ്സിൽ തന്നെ കുഞ്ഞിന്‍റെ പേര് വരെ കണ്ടുവച്ചിരുന്നു. എന്നാൽ മുതിർന്നപ്പോൾ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിൽ താൽപര്യമില്ലാതായി. ഇപ്പോൾ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം. നന്നേ ചെറുപ്പത്തിലേ തന്നെ ദത്തെടുക്കണം എന്ന ആഗ്രഹം തോന്നിയിരുന്നു. സുസ്മിത സെൻ ആണ് അതിന് പ്രചോദനമായത്. സുസ്മിതയുടെ ഇന്‍റർവ്യൂകൾ കണ്ട് ഞാൻ മാതാപിതാക്കളോട് ദത്തിനെക്കുറിച്ച് സംസാരിക്കുമായിരുന്നു, അന്ന് അവർ അത് കാര്യമാക്കിയില്ല. പക്ഷേ ഇന്ന് ഞാൻ സീരിയസ് ആണെന്ന് അമ്മയ്ക്ക് അറിയാം.' - പാർവതി പറഞ്ഞു.

അമ്മയാകുന്നതിനായാണ് താൻ ജനിച്ചത് എന്ന് വരെ തോന്നിയിട്ടുണ്ടെന്നും ഭാഗ്യത്തിന് അന്ന് ആ ചിന്തയിൽ നിന്ന് പുറത്ത് കടക്കാൻ പറ്റിയെന്നും നടി കൂട്ടിച്ചേർത്തു. 'പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. അത് എനിക്ക് എന്റെ വളർത്തുനായയിൽ നിന്ന് ലഭിച്ചതാണ്. ഒരു കുഞ്ഞ് വേണമെന്ന് ഭാവിയിൽ തോന്നിയാല്‍ അത് എന്‍റെ പങ്കാളിയുടെയും അംശങ്ങൾ ഉള്ള ഒരു കുഞ്ഞ് വേണമെന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്നാൽ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതൽ കുട്ടികളെ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല’. പാർവതി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com