

പാർവതി തിരുവോത്ത്
പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുകയാണ് ഷഹദ് ഈ ചിത്രത്തിലൂടെ.
ഭർത്താവിന്‍റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. പാർവതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവതിക്കു പുറമേ വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ്, ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്. കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - റോബി രാജ്, എഡിറ്റിംഗ് - ചമൻ ചാക്കോ, കലാസംവിധാനം - മഹേഷ് മോഹൻ, മേക്കപ്പ് - അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ, സ്റ്റിൽസ്- റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ - ദീപക്. പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.