നാല് ദിവസം, 400 കോടിയും കടന്ന് പത്താന്‍ 

ഇന്ത്യയില്‍ നിന്നും 265 കോടി രൂപയും, വിദേശത്തു നിന്നും 164 കോടി രൂപയുമാണ് പത്താന്‍ നേടിയത്
നാല് ദിവസം, 400 കോടിയും കടന്ന് പത്താന്‍ 

ഇതുവരെയുള്ള കലക്ഷന്‍ റെക്കോഡുകളെ പഴങ്കഥയാക്കി ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്തു നാലു ദിവസം പിന്നിടുമ്പോള്‍ ലോകവ്യാപകമായി പത്താന്‍ കലക്റ്റ് ചെയ്തതു 429 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നും 265 കോടി രൂപയും, വിദേശത്തു നിന്നും 164 കോടി രൂപയുമാണ് പത്താന്‍ നേടിയത്. എല്ലായിടത്തും പത്താന്‍ നിറഞ്ഞോടുകയാണ്.

ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി ചിത്രമെന്ന വിശേഷണവും പത്താന്‍ നേടിയെടുത്തിരുന്നു. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. നായികയായി ദീപിക പദുക്കോണും, പ്രതിനായക വേഷത്തില്‍ ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധാനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com