

ബോക്സ് ഓഫീസിൽ 79.91 കോടി നേടിയ ‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു; എവിടെ കാണാം?
മലയാളികളുടെ സ്വകാര‍്യ അഹങ്കാരമായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച പേട്രിയറ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. സീ ഫൈവിലൂടെ ജൂൺ അഞ്ചിന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.
തിയെറ്ററിൽ റിലീസായി ആദ‍്യ ദിനം തന്നെ ആഗോള തലത്തിൽ 29.1 കോടി രൂപ ബോക്സ് ഓഫിസിൽ നിന്നും ചിത്രം നേടിയിരുന്നു. ഇതുവരെ ആഗോള ബോക്സ് ഓഫിസിൽ നിന്നും 79.91 കോടി രൂപയാണ് ചിത്രം നേടിയത്.
ഇന്ത‍്യയിൽ നിന്ന് മാത്രം 36.66 കോടിയും വിദേശത്ത് നിന്ന് 43.25 കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര‍്യം ചെയ്യുന്നു.