"ആണുങ്ങൾക്ക് എത്ര തവണ വേണമെങ്കിലും കല്യാണം കഴിക്കാം, പെണ്ണുങ്ങൾക്ക് അത് പറ്റില്ല": പവൻ കല്യാണിന്‍റെ മുൻ ഭാര്യ പറഞ്ഞത്

ഭാവിയിൽ പുനർവിവാഹം ചെയ്യുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ട് എന്ന് രേണു പറഞ്ഞത് വലിയ സൈബർ ആക്രമണത്തിന് കാരണമായിരുന്നു
pawan kalyan ex wife renu deasi about remarriage

പവൻ കല്യാൺ, രേണു ദേശായ്

Updated on: 

തെലുങ്ക് സൂപ്പർതാരവും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ കഴിഞ്ഞ ദിവസമാണ് മൂന്നാം വിവാഹബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചത്. നടിയും റഷ്യൻ മോഡലുമായ അന്ന ലെസ്നേവയുമായുള്ള ബന്ധമാണ് താരം വേർപെടുത്തിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പവൻ കല്യാണിന്‍റെ രണ്ടാം ഭാര്യയും നടിയുമായ രേണു ദേശായ് വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചും പുനർവിവാഹത്തേക്കുറിച്ചും മുൻപ് പറഞ്ഞ കാര്യങ്ങളാണ്.

ആണുങ്ങൾ‌ക്ക് എത്ര തവണ വേണമെങ്കിലും വിവാഹം കഴിക്കാമെന്നും എന്നാൽ സ്ത്രീകൾ പുനഃർവിവാഹം കഴിക്കുന്നതിനെ പാപമായാണ് കാണുന്നത് എന്നുമാണ് രേണു പറഞ്ഞത്. ഭാവിയിൽ പുനർവിവാഹം ചെയ്യുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ട് എന്ന് രേണു പറഞ്ഞത് വലിയ സൈബർ ആക്രമണത്തിന് കാരണമായിരുന്നു. പിന്നാലെയാണ് 2017ൽ എബിഎൻ തെലുങ്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമർശകർക്ക് മറുപടിയുമായി അവർ രംഗത്തെത്തിയത്.

നമ്മുടെ സമൂഹത്തിൽ പുരുഷന് എന്തും ചെയ്യാം. എത്ര തവണ വേണമെങ്കിലും വിവാഹം കഴിക്കാം. പക്ഷേ മറ്റൊരു ബന്ധത്തേക്കുറിച്ച് സ്ത്രീകൾ ചിന്തിക്കുന്നതു തന്നെ പാപമായാണ് കാണുന്നത്. സ്ത്രീകൾ ജീവിതകാലം മുഴുവൻ കുറ്റബോധവുമായി ഒറ്റയ്ക്ക് കഴിയണോ?കഴിഞ്ഞ വർഷം വരെ എന്‍റെ മനസിന് ഒന്നിനും കഴിയാത്ത ആവസ്ഥയായിരുന്നു. വിവാഹവും പ്രണയവും ഒന്നും വേണ്ട എന്നാണ് ചിന്തിച്ചിരുന്നത്. സ്റ്റീരിയോടിപ്പിക്കൽ റൊമാൻസിനോട് എനിക്ക് താൽപ്പര്യമില്ല. പക്ഷേ എനിക്ക് ഒരു കംപാനിയന്‍റെ ആവശ്യമുണ്ട് - രേണു ഇന്‍റർവ്യൂവിൽ പറഞ്ഞു.