ഹോട്ട് ചിത്രം പ്രതീക്ഷിച്ച് നിൽക്കണ്ട, ഇവിടെ കിട്ടില്ല: സബ്സ്ക്രിപ്ഷൻ കൊണ്ടുവന്നതിനു പിന്നാലെ നടി

ഗ്ലാമർ ചിത്രങ്ങളോ അശ്ലീലച്ചുവയുള്ള ഉള്ളടക്കങ്ങളോ ചാനലിൽ നിന്ന് പ്രതീക്ഷിക്കേണ്ട എന്നാണ് നടി കുറിച്ചത്
payal rajput about Instagram subscription content

പായൽ രജപുത്

Updated on

ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയതിനു പിന്നാലെ കുറിപ്പുമായി നടി പായൽ രജപുത്. സബ്സ്ക്രിപ്ഷൻ ചാനലിൽ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തേക്കുറിച്ചും ചോദ്യം ഉന്നയിച്ചുകൊണ്ട് നിരവധി പേർ എത്തിയതോടെയാണ് നടി കുറിപ്പുമായി എത്തിയത്. ഗ്ലാമർ ചിത്രങ്ങളോ അശ്ലീലച്ചുവയുള്ള ഉള്ളടക്കങ്ങളോ ചാനലിൽ നിന്ന് പ്രതീക്ഷിക്കേണ്ട എന്നാണ് നടി കുറിച്ചത്. തന്‍റെ വ്യക്തിപരമായ വിശേഷങ്ങളായിരിക്കും ചാനലിലൂടെ എത്തിക്കുകയെന്നും നടി വ്യക്തമാക്കി.

"എന്‍റെ സബ്‌സ്‌ക്രൈബർ ചാനലിലൂടെ എന്തൊക്കെ വിശേഷങ്ങളാണ് പങ്കുവയ്ക്കാൻ പോകുന്നതെന്നറിയാൻ ഒരുപാട് പേർ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. ഒരു കാര്യം ആദ്യമേ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അശ്ലീല ഉള്ളടക്കങ്ങളോ 'ഹോട്ട്' ചിത്രങ്ങളോ പ്രതീക്ഷിച്ചാണ് നിങ്ങൾ ഇവിടെയെത്തുന്നതെങ്കിൽ, തീർച്ചയായും ഇത് നിങ്ങൾ ഉദ്ദേശിച്ച ഇടമല്ല. ക്യാമറക്കണ്ണുകൾക്ക് പിന്നിലെ എന്‍റെ യഥാർഥ ജീവിതനിമിഷങ്ങൾ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, എന്‍റെ കൊച്ചു ലോകത്തേക്ക് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. എന്നാണ് പായൽ രജപുത് കുറിച്ചത്.

തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് പായൽ രജപുത്. 2018ൽ റിലീസ് ചെയ്ത ആർ എക്സ് 100 എന്ന ചിത്രത്തിലൂടെയാണ് പായൽ പ്രേക്ഷക ശ്രദ്ധനേടുന്നത്. 2023ൽ എത്തിയ മംഗളവാരവും മികച്ച അഭിപ്രായം നേടി. ഇൻസ്റ്റഗ്രാമിൽ‌ 40 ലക്ഷത്തിൽ അധികം ഫോളോവേഴ്സാണുള്ളത്.

logo
Metro Vaartha
www.metrovaartha.com