കണ്ണൂർ സ്‌ക്വാഡിന് ശേഷം റോണി ഡേവിഡ് രാജ്: പഴഞ്ചൻ പ്രണയത്തിൻ്റെ പുതിയ പോസ്റ്റർ

ഒരു ഫീൽ ഗുഡ് എന്‍റർടൈനർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് ബിനു കളരിക്കലാണ്
pazhanjan pranayam poster
pazhanjan pranayam poster

കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ നടനായും തിരക്കഥാകൃത്തായും തിളങ്ങിയ ശേഷം റോണി ഡേവിഡ് രാജ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് ' പഴഞ്ചൻ പ്രണയം '. സംസ്ഥാന അവാർഡ് ജേതാവ് വിൻസി വർഗീസ് നായികയായി എത്തുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ നായക വേഷത്തിലാണ് റോണി എത്തുന്നത്. ഇതിഹാസ മൂവിസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു ഫീൽ ഗുഡ് എന്‍റർടൈനർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് ബിനു കളരിക്കലാണ്. വിശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവരാണ് നിർമ്മാതാക്കൾ. ഇതിഹാസ എന്ന ചിത്രം ഒരുക്കിയ ബിനു എസ് ക്രീയേറ്റീവ് കോൺട്രിബ്യുട്ടറാണ്. സിനോജ് പി അയ്യപ്പനാണ് ടെക്‌നിക്കൽ ഹെഡ്.

കണ്ണൂർ സ്‌ക്വാഡിൽ റോണിക്കൊപ്പം വേഷമിട്ട അസീസ് നെടുമങ്ങാട്‌ പഴഞ്ചൻ പ്രണയത്തിലും ഒരു മുഖ്യ വേഷത്തിൽ എത്തുന്നു. രചന - കിരൺലാൽ എം, ഡി ഒ പി - അമോഷ് പുതിയാട്ടിൽ, എഡിറ്റർ - അരുൺ രാഘവ്, മ്യൂസിക് - സതീഷ് രഘുനാഥൻ, വരികൾ - ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, ആർട്ട്‌ - സജി കൂടനാട്, കോസ്റ്റും ഡിസൈനർ - വിഷ്ണു ശിവ പ്രദീപ്‌,ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനോജ്‌ ജി, ഉബൈനി യുസഫ്,മേക്ക് അപ് - മനോജ് അങ്കമാലി,കൊറിയോഗ്രാഫർ - മനു രാജ്,വി എഫ് എക്സ് - ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,സ്റ്റിൽസ് - കൃഷ്ണകുമാർ, കോ പ്രൊഡ്യൂസർ - രാജൻ ഗിന്നസ്, ഡിക്സൺ ഡോമിനിക്, പബ്ലിസിറ്റി ഡിസൈനർ - വിനീത് വാസുദേവൻ, മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെതിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com