ആഭ്യന്തര മന്ത്രിയായി പി.സി. ജോർജ്! 'കെകെകെ മൂന്ന് രാജ' റിലീസ് 27ന്

48 ദിവസം കൊണ്ടാണ് രണ്ട് മണിക്കൂർ 15 മിനിറ്റ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.
PC George becomes Home Minister! "KKK Three Rajas" to release on 27th

ആഭ്യന്തര മന്ത്രിയായി പി.സി. ജോർജ്! "കെകെകെ മൂന്ന് രാജ" റിലീസ് 27ന്

Updated on

ബിനീഷ് മള്ളൂശേരി

കോട്ടയം: കേരള രാഷ്ട്രീയത്തിൽ എന്തും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത, പൂഞ്ഞാറാശാൻ എന്ന് വിളിപ്പേരുള്ള മുൻ ചീഫ് വിപ്പും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി.ജോർജ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെകെകെ മൂന്ന് രാജ എന്ന ചിത്രം. രേവതി ഫിലിംസ് ഇന്‍റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഫെബ്രുവരി 27ന് തീയറ്ററുകളിലെത്തും. സിനിമയിൽ കേരള ആഭ്യന്തര മന്ത്രിയായ കഥാപാത്രത്തിന്‍റെ പേരും പി.സി.ജോർജ് എന്ന് തന്നെ.

കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും ആഭ്യന്തര മന്ത്രി എന്ന നിലയിൽ പി.സി. ജോർജ് ഇടപെടുന്നതും, അതെല്ലാം പരിഹരിക്കുന്നതും, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡിവൈഎസ്പി സൂര്യദേവയെ അവതരിപ്പിക്കുന്നത് ചിത്രത്തിന്‍റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്.

ഒരു ഗ്രാമത്തിൽ കുറച്ച് ചീട്ടുകളി ഭ്രാന്തന്മാർ ജീവിക്കുന്നു. കുടുംബം അന്വേഷിക്കാതെ നടന്നത് മൂലം ഒരുവന്‍റെ രണ്ട് കുട്ടികളെ കാണാതാവുന്നു. ഈ കേസ് അന്വേഷിക്കാൻ, ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുന്ന ആഭ്യന്തര മന്ത്രി പി.സി.ജോർജിന്‍റെ ഇടപെടലിൽ ക്രൈം ബ്രാഞ്ച് ഡിഎസ്പി സൂര്യദേവ എത്തുന്നു. കേസ് അന്വേഷണത്തിൽ, ലൗ ജിഹാദ് അടക്കം കേരളം ഞെട്ടിയ പല സംഭവങ്ങളും കടന്നുവരുന്നു. സംഘട്ടന രംഗങ്ങളും, മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിലുണ്ട്. കമ്പം, എറണാകുളം, എരുമേലി, കുളപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ 48 ദിവസം കൊണ്ടാണ് രണ്ട് മണിക്കൂർ 15 മിനിറ്റ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

രേവതി ഫിലിം ഇന്‍റർനാഷണലിനുവേണ്ടി ഷൈജു പാറത്തടത്തിൽ, നിർമാണം, സംവിധാനം, ഗാനരചന,സംഗീതം, കഥ, തിരക്കഥ എന്നിവ നിർവഹിക്കുന്നു. കോ. പ്രൊഡ്യൂസർ - ബോബൻ കങ്ങഴ, ക്യാമറ - സബിൻ കെ. ലാൽ, എഡിറ്റർ- ആർ. രഞ്ജിത്ത്, പി.ആർ.ഒ - അയ്മനം സാജൻ, വിതരണം - വേന്ദർ മൂവീസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com