'9 മാസങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു മുട്ടി'; ഇളയ മകൾക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് പേളി മാണി

ഇളയ കുഞ്ഞിനെ ആദ്യമായി നെഞ്ചോട് ചേർക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പേളി പങ്കു വച്ചത്.
പേളി മാണി, ശ്രീനിഷ് , നില
പേളി മാണി, ശ്രീനിഷ് , നില

കൊച്ചി: ഇളയ കുഞ്ഞിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ച് പ്രശസ്ത യു ട്യൂബറും അവതാരകയുമായ പേളി മാണി. കഴിഞ്ഞ ദിവസമാണ് പേളി രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് ശ്രീനിഷ് ആണ് വീണ്ടും പെൺകുഞ്ഞിന്‍റെ മാതാപിതാക്കളായതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇളയ കുഞ്ഞിനെ ആദ്യമായി നെഞ്ചോട് ചേർക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പേളി പങ്കു വച്ചത്.

9 മാസങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു മുട്ടി. ഞാൻ അവളെ ആദ്യമായി ചേർത്തു പിടിക്കുന്ന നിമിഷമാണിത്. അവളുടെ ഹൃദയമിടിപ്പും ലോലമായ ചർമവും ഏറ്റവും വിലയേറിയ നിമിഷങ്ങളായി ഞാൻ ഓർത്തു വയ്ക്കും. ഒരു പെൺകുട്ടിയുടെ കൂടെ അമ്മയായി മാറുന്നതിന്‍റെ സന്തോഷക്കണ്ണുനീർ തൂകുന്ന ദിനമാണിന്ന്. എന്നാണ് പേളി കുറിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് പേളിയും ശ്രീനിയും. ഇരുവർക്കും നില എന്നു പേരുള്ള മകളുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com