Entertainment
'കേരളത്തിന്‍റെ പുരോഗതിയിൽ മുഖ‍്യ പങ്ക് വഹിച്ച നേതാവ്'; മുഖ‍്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് കമൽ ഹാസനും മോഹൻലാലും
സമൂഹമാധ‍്യമത്തിലൂടെയായിരുന്നു ഇരുവരും ആശംസകൾ അറിയിച്ചത്
80-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ‍്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് കമൽ ഹാസനും മോഹൻലാലും. സമൂഹമാധ‍്യമത്തിലൂടെയായിരുന്നു ഇരുവരും ആശംസകൾ അറിയിച്ചത്.
മുഖ‍്യമന്ത്രിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാൽ ജന്മദിനാശംസകൾ നേർന്നത്.
''80-ാം ജന്മദിനത്തിൽ ബഹുമാനപ്പെട്ട കേരള മുഖ‍്യമന്ത്രി പിണറായി വിജയന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. ജനസേവനത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത കേരളത്തിന്‍റെ പുരോഗതിയിൽ മുഖ‍്യ പങ്ക് വഹിച്ചു. വരും വർഷങ്ങളിൽ അദ്ദേഹത്തിന് ശക്തിയും ആരോഗ‍്യവും നേരുന്നു''. കമൽ ഹാസൻ സമൂഹമാധ‍്യമത്തിൽ കുറിച്ചു.
''ബഹുമാനപ്പെട്ട കേരള മുഖ‍്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.'' മോഹൻലാൽ സമൂഹ മാധ‍്യമത്തിൽ കുറിച്ചു.