ദയവായി അങ്ങനെ ചെയ്യരുത്; അഭ്യർഥനയുമായി നിവിൻപോളി

സിനിമയുടെ സർപ്രൈസുകൾ എല്ലാവരും തിയെറ്ററിൽ തന്നെ ആസ്വദിക്കട്ടെ എന്നാണ് ഭാവന സ്റ്റുഡിയോസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Please don't do that; Nivin Pauly makes a request

അഭ്യർഥനയുമായി നിവിൻപോളി

Updated on

ഓണക്കാലത്ത് സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ് നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ്. സിനിമയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കരുതെന്ന് അഭ്യർഥിച്ചിരിക്കുകയാണ് നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസ്. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് നിങ്ങൾ നൽകുന്ന വൻ വരവേൽപ്പിന് നന്ദി. നിങ്ങളുടെ സന്തോഷം ഞങ്ങൾ മനസിലാക്കുന്നു.

എന്നിരുന്നാലും സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നുള്ളതിനാൽ തിയെറ്ററിൽ നിന്നുള്ള ചിത്രത്തിലെ ദൃ‌ശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കരുതെന്ന് അഭ്യർഥിക്കുന്നു. സിനിമയുടെ സർപ്രൈസുകൾ എല്ലാവരും തിയെറ്ററിൽ തന്നെ ആസ്വദിക്കട്ടെ എന്നാണ് ഭാവന സ്റ്റുഡിയോസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

നടൻ നിവിൻ പോളിയും ഇതേ കുറിപ്പ് പങ്കു വച്ചിട്ടുണ്ട്. വെറും 3 ദിവസങ്ങൾക്കുള്ളിൽ 61.37 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം നിവിൻ പോളിയും മമിത ബൈജുവും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ്.

logo
Metro Vaartha
www.metrovaartha.com