ടിനി ടോം നായകനാകുന്ന 'പൊലീസ് ഡേ' ജൂൺ 20ന്

സദാനന്ദ സിനിമാസിന്‍റെ ബാനറിൽ സജു വൈദ്യാർ നിർമിക്കുന്നു.
'Police Day' starring Tiny Tom to release on June 20th

ടിനി ടോം നായകനാകുന്ന 'പൊലീസ് ഡേ' ജൂൺ 20ന്

Updated on

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായ 'പൊലീസ് ഡേ' എന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ജൂൺ ഇരുപതിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ചിത്രം സദാനന്ദ സിനിമാസിന്‍റെ ബാനറിൽ സജു വൈദ്യാർ നിർമിക്കുന്നു.

ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിന്‍റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ഐ.ജി. മനോജിന്‍റെതാണ് തിരക്കഥ. ഗാനങ്ങൾ - രാജീവ് ആലുങ്കൽ, ജോസ് മോത്ത. സംഗീതം - റോണി റാഫേൽ ഡിനു മോഹൻ. ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിങ് - രാകേഷ് അശോക എന്നിവരാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com