പൊങ്കാല ഒക്റ്റോബർ മുപ്പത്തിയൊന്നിന്

ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കും ഇത്.
Pongala is on October 31st

പൊങ്കാല ഒക്റ്റോബർ മുപ്പത്തിയൊന്നിന്

Updated on

എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഒക്റ്റോബർ 31ന് ചിത്രം പ്രദർശനത്തിനെത്തും.

ഹാർബറിന്‍റെ പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്‍റെ കഥ മുഴുനീള ത്രില്ലർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസി നായകനാകുന്ന ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബൽ പിക്ചേർസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ബാബുരാജ്, യാമി സോന, അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - രഞ്ജിൻ രാജ്, ഛായാഗ്രഹണം - ജാക്സൺ ജോൺസൺ. എഡിറ്റിങ് - കപിൽ കൃഷ്ണ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com