നായകൻ നാഗാർജുനയോ: പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്

ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.
നായകൻ നാഗാർജുനയോ: പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്
Updated on

ജോഷിയുടെ സംവിധാനത്തിൽ എത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയതായി അഭിഷേക് അഗർവാൾ ആർട്സ് അറിയിച്ചു. ബ്ലോക്ക് ബസ്റ്റർ ചിത്രമായ പൊറിഞ്ചു മറിയം ജോസിന്‍റെ തെലുങ്ക് റീമേക്ക് പ്രീ പൊഡക്ഷൻ ജോലികൾ മുന്നേറുകയാണെന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.

അതേസമയം ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരെന്നു പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നാഗാർജുന നായകനാകുമെന്നാണു പ്രചരിക്കുന്ന വാർത്തകൾ. മലയാളത്തിൽ ജോജു ജോർജ് ചെയ്ത കഥാപാത്രമായി നാഗാർജുന എത്തുമെന്നാണു റിപ്പോർട്ടുകൾ. പ്രസന്നകുമാറാണു ചിത്രത്തിന്‍റെ സംവിധാനം. പ്രശസ്ത എഴുത്തുകാരനായ പ്രസന്നകുമാർ ആദ്യമായി സംവിധായകന്‍റെ വേഷമണിയുന്നു. ചിത്രത്തിലെ മറ്റു താരങ്ങളേയും അണിയറ പ്രവർത്തകരേയും ഉടൻ പ്രഖ്യാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com