വീണ്ടും പ്രേക്ഷകരെ കിടിലം കൊള്ളിച്ച് പ്രഭാസ്: 'ദി രാജാസാബ്' ട്രെയിലര്‍ പുറത്തിറങ്ങി

40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍ ഹൊറർ ഹൗസാണ് ചിത്രത്തിലെ ഹൈലൈറ്റ്.
Prabhas wows the audience again: 'The Rajasaab' trailer released

വീണ്ടും പ്രേക്ഷകരെ കിടിലം കൊള്ളിച്ച് പ്രഭാസ്: 'ദി രാജാസാബ്' ട്രെയിലര്‍ പുറത്തിറങ്ങി

Updated on

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ച് റിബല്‍ സ്റ്റാര്‍ പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രമായ 'ദി രാജാ സാബി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റ് 34 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണികളെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. യുവാവായും ജരാനരകള്‍ ബാധിച്ച ദുര്‍മന്ത്രവാദിയുമായ രണ്ട് ഗെറ്റപ്പുകളിലാണ് പ്രഭാസ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രമെന്ന വിശേഷണത്തിന് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍ ഹൊറർ ഹൗസാണ് ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്റ്റര്‍ രാജീവനാണ് ഈ സെറ്റ് നിർമിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ കളക്ഷന്‍ റിക്കോഡ് നേടിയ 'കൽക്കി 2898 എഡി'ക്ക് ശേഷം എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റൊമാന്‍റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും.

അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 105 തിയേറ്ററുകളിലാണ് രാജാ സാബിന്‍റെ ട്രെയിലർ ഉത്സവാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിച്ചത്. പീപ്പിൾ മീഡിയ ഫാക്റ്ററിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ട്രെയിലർ ഒരേസമയം തത്സമയം സംപ്രേക്ഷണം ചെയ്തത് ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ആവേശം എത്തിച്ചു.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്റ്ററിയുടെ ബാനറിൽ ടി. ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. എസ്. തമൻ സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കാർത്തിക് പളനിയാണ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com