'പ്രകമ്പനം' ടൈറ്റിൽ പോസ്റ്ററെത്തി

പ്രധാന വേഷത്തിൽ ഗണപതിയും സാഗർ സൂര്യയും
Prakampanam title poster

'പ്രകമ്പനം' ടൈറ്റിൽ പോസ്റ്ററെത്തി

Updated on

ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം 'പ്രകമ്പനം' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. "പണി "എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

നവരസ ഫിലിംസിന്‍റെയും ലക്ഷ്മിനാഥ് ക്രീയേഷൻസിന്‍റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ കോമഡി എന്‍റർടെയ്നറാണ് പ്രകമ്പനം. ‌

ചിത്രത്തിന്‍റെ കഥയും സംവിധായകന്‍റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.

ഹോസ്റ്റൽ ജീവിതവും അതിന്‍റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണിത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com