"വാട്സാപ്പ് ഫാക്റ്ററിയിൽ മെനഞ്ഞെടുത്ത കള്ളക്കഥ", സ്പിരിറ്റിൽ നിന്ന് പിന്മാറിയെന്ന വാർത്തയിൽ പ്രകാശ് രാജ്

സംവിധായകനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിനിമയിൽ നിന്ന് പിന്മാറി എന്നായിരുന്നു വാർത്തകൾ
Prakash Raj denies exit from sandeep reddy vanga movie Spirit

"വാട്സാപ്പ് ഫാക്റ്ററിയിൽ മെനഞ്ഞെടുത്ത കള്ളക്കഥ", സ്പിരിറ്റിൽ നിന്ന് പിന്മാറിയെന്ന വാർത്തയിൽ പ്രകാശ് രാജ്

Updated on

പ്രഭാസും സന്ദീപ് റെഡ്ഡി വാങ്കയും ഒന്നിക്കുന്ന സ്പിരിറ്റിൽ നിന്ന് പിന്മാറിയെന്ന വാർത്ത വ്യാജമെന്ന് നടൻ പ്രകാശ് രാജ്. സംവിധായകനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിനിമയിൽ നിന്ന് പിന്മാറി എന്നായിരുന്നു വാർത്തകൾ. എന്നാൽ സിനിമയിലെ തന്‍റെ രംഗങ്ങളുടെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ലെന്നും വാട്സാപ് യൂണിവേഴ്സിൽ സൃഷ്ടിക്കപ്പെട്ട കള്ളക്കഥയാണ് ഇതെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പ്രകാശ് രാജ് പറഞ്ഞത്.

സ്പിരിറ്റ് സിനിമയുമായി ബന്ധപ്പെട്ട വ്യാജ വാർത്തയുടെ പ്രചാരകരോട്, സിനിമയിലെ എന്‍റെ രംഗങ്ങളുടെ ഷൂട്ടിങ് പോലും ആരംഭിച്ചിട്ടില്ല. വാട്സ്ആപ്പ് ഫാക്റ്ററികൾ ഇതിനോടകം കള്ളക്കഥ മെനഞ്ഞു തുടങ്ങി. ജീവിക്കാൻ നോക്ക്.- പൊട്ടിച്ചിരിക്കുന്ന ഇമോജികൾക്കൊപ്പം പ്രകാശ് രാജ് എക്സിൽ കുറിച്ചു.

editorial

സിനിമയുടെ സ്ക്രിപ്റ്റിനെക്കുറിച്ചും പ്രത്യേക സീനിനെക്കുറിച്ചും സന്ദീപ് റെഡ്ഡിയും പ്രകാശ് രാജും തമ്മിൽ‌ രൂക്ഷമായ വാക്കുതർക്കം നടന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. അതേസമയം, ചില അവസരങ്ങളിലെ നടന്‍റെ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറ പ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നെന്നും സംസാരമുണ്ട്.

logo
Metro Vaartha
www.metrovaartha.com