"വെജിറ്റേറിയൻ സദ്യയും ബീഫും പോർക്കും മീനും, ഇതാണ് യഥാർഥ കേരള സ്റ്റോറി"; പരോക്ഷ വിമർശനവുമായി പ്രകാശ് രാജ്

സദ്യയും ബിഫും പോർക്കും മീനുമൊക്കം നിരത്തി വച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് പ്രകാശ് രാജ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്
prakash raj reacted kerala story beef controversy

പ്രകാശ് രാജ്

Updated on

വിവാദമായ കേരള സ്റ്റോറി 2 ന്‍റെ ട്രെയിലറിനെതിരേ പരോക്ഷ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. വെജിറ്റേറിയൻ സദ്യക്കൊപ്പം ബീഫും പോർക്കും മീനുമൊക്കെ ഒന്നിച്ച് വിളമ്പുന്നതാണ് യഥാർഥ കേരള സ്റ്റോറി എന്ന് പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സദ്യയും ബിഫും പോർക്കും മീനുമൊക്കം നിരത്തി വച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് പ്രകാശ് രാജ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പോർക്കും ബീഫും മത്സ്യവും വെജിറ്റേറിയൻ സദ്യയിൽ ഒന്നിച്ചുചേരുന്നതും അവരെല്ലാം സമാധാനപരമായി ജീവിക്കുന്നതുമാണ് യഥാർഥ കേരളാ സ്റ്റോറി, രുചിച്ചുനോക്കൂ. എന്നായിരുന്നു പ്രകാശ് രാജിന്‍റെ കുറിപ്പ്. "യഥാർഥ കേരളാ സ്റ്റോറി ഇങ്ങനെയാണ്, കൊതിപ്പിക്കുന്ന രുചിയാത്രയിൽ, കേരളത്തിന്‍റെ സ്വാദിഷ്ടമായ സിറിയൻ ക്രിസ്ത്യൻ ബീഫ് ഫ്രൈയുടേയും കോക്കനട്ട് ബീഫിന്‍റേയും പൈതൃകവും സംസ്‌കാരവും കൂടിച്ചേർന്നിരിക്കുന്നു. ദയവായി പരീക്ഷിച്ചുനോക്കൂ'- എന്ന് കഴിഞ്ഞ ദിവസവും പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

അടുത്തിടെ പുറത്തു വന്ന കേരള സ്റ്റോറി 2 ന്‍റെ ട്രെയിലർ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഹിന്ദു പെൺകുട്ടിക്ക് ബീഫ് വായിൽ നിർബന്ധിച്ച് നൽകുന്ന ഭാഗമാണ് വിവാഗങ്ങൾക്ക് വഴിവച്ചത്. ഇതിനെതിരേ വലിയ വിമർശനങ്ങളും ട്രോളുകളുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖരടക്കം വിവിധയാളുകളാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.

logo
Metro Vaartha
www.metrovaartha.com