കുച്ചിപ്പുഡി വേഷത്തിൽ ‘മനസ്സിലായോ...’ പാട്ടിനൊപ്പം വൈറലായി പ്രാർഥന പ്രകാശ് | Video

തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി
Prathanna Prakash went viral with the song 'Manassilayo...' in Kuchipudi costume
കുച്ചിപ്പുഡി വേഷത്തിൽ ‘മനസ്സിലായോ...’ എന്ന പാട്ടിനൊപ്പം വൈറലായി പ്രാർഥന
Updated on: 

രജനീകാന്ത് നായകനായ വേട്ടയ്യൻ സിനിമയിൽ മഞ്ജു വാരിയർക്കൊപ്പമുളള ‘മനസിലായോ...’ എന്ന പാട്ടും ഡാൻസും ഇന്ന് സോഷ്യൽ മീഡിയകളിൽ വലിയ തരത്തിലുളള ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

പാട്ടിനൊപ്പം തന്നെ ഇന്ന് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ് കുച്ചിപ്പുഡി വേഷത്തിൽ ചുവട് വച്ച പ്രാർഥന പ്രകാശ്. തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രാർഥന. സ്കൂൾ കലോത്സവത്തിൽ പ്രാർഥന കുച്ചിപ്പുഡിയിൽ മത്സരിച്ചിരുന്നു. മത്സരം അവസാനിച്ചതോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ മനസിലായോ എന്ന ഗാനം മുഴങ്ങി.

ഇതോടെ കുട്ടികൾ ഡാൻസ് ആരംഭിച്ചതോടെ അവർക്കൊപ്പം പ്രാർഥനയും കുച്ചിപ്പുഡി വേഷത്തിൽ ആ ഇടിവെട്ട് ഡാൻസിന് ചുവട് വയ്ക്കുകയായിരുന്നു. ഇത് കണ്ട് നിന്ന അമ്മയും സഹോദരിയുമാണ് ഇത് ഫോണിൽ പകർത്തിയത്.

9 വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ്, കലാക്ഷേത്ര ചിത്ര, ആർഎൽവി ശക്തി എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com