

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ വിഷയമുണ്ടെന്ന് മുൻ ചെയർമാൻ പ്രേംകുമാർ. മാറ്റിയതും പുതിയ ആൾ ചുമതല ഏൽക്കുന്നതും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റസൂൽ പൂക്കുട്ടിയുടെ വരവ് ഗുണം ചെയ്യുമെന്നും തന്നെ ഏൽപ്പിച്ച കാര്യങ്ങളെല്ലാം സത്യസന്ധമായും സുതാര്യമായും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''മാറ്റം സര്‍ക്കാര്‍ തീരുമാനമാണ്. എന്നെ നിയോഗിച്ചത് സര്‍ക്കാരാണ്. അതില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ഞാന്‍ അഭിപ്രായം പറയേണ്ടതില്ല. ഞാന്‍ ഏറ്റവും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് റസൂല്‍ പൂക്കുട്ടി. എന്നെ വിഷമിപ്പിച്ചത് ഇതൊന്നും തന്നെ അറിയിച്ചില്ല എന്നതാണ്. അദ്ദേഹം സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്ന് എനിക്ക് വ്യക്തിപരമായ ആഗ്രമുണ്ടായിരുന്നു. ഔദ്യോഗികമായ അറിയിപ്പോ ക്ഷണമോ ഉണ്ടായില്ല. മാറ്റിനിർത്തിയെന്ന് പറയുന്നില്ല, പങ്കെടുക്കാതെ പോയതിൽ വിഷമമുണ്ട്''- അദ്ദേഹം പറഞ്ഞു.