പ്രേം നസീർ പുരസ്കാരം ഷീലയ്ക്ക്

ഏറ്റവും കൂടുതൽ സിനിമകളിൽ ജോടിയായി അഭിനയിച്ചതിന്‍റെ ലോക റെക്കോഡ് പങ്കുവച്ചവരാണ് പ്രേം നസീറും ഷീലയും.
Prem Nazir and Sheela
പ്രേം നസീറും ഷീലയുംഫയൽ ഫോട്ടൊ
Updated on

തിരുവനന്തപുരം: മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്‍റെ ജന്മനാടായ ചിറയിൻകീഴിലെ പൗരാവലി ഏർപ്പെടുത്തിയ പ്രേം നസീർ പുരസ്കാരത്തിന് നടി ഷീല അർഹയായി. ഏറ്റവും കൂടുതൽ സിനിമകളിൽ ജോടിയായി അഭിനയിച്ചതിന്‍റെ ലോക റെക്കോഡ് പങ്കുവച്ചവരാണ് പ്രേം നസീറും ഷീലയും.

ഫെബ്രുവരി 18ന് വൈകുന്നേരം 6ന് ശാർക്കര മൈതാനിയിൽ കൂടുന്ന സ്മൃതി സായാഹ്നത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് പ്രേം നസീർ അനുസ്മരണ സമിതി ചെയർമാൻ ആർ. സുഭാഷ്, ജനറൽ കൺവീനർ എസ്.വി. അനിലാൽ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുൾ വാഹിദ് എന്നിവർ അറിയിച്ചു.

1,00,001 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപ്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവയുമാണ് അവാർഡ്. പുരസ്കാരം സംഭാവന ചെയ്യുന്നത് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്താണ്.

logo
Metro Vaartha
www.metrovaartha.com