പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു; ചിത്രം 2025ലെത്തും

ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ സ്ലിനും മമിത ബൈജുവുമാണ് പ്രധാന വേഷത്തിലെത്തിയത്
premalu 2
premalu 2

കൊച്ചി: ജന ഹൃദയം കീഴടക്കിയ പ്രേമലുവിന് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാ​വന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

രണ്ടാം ഭാ​ഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന് മലയാളത്തിന് പുറകെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. 130 കോടി രൂപയ്ക്കു മുകളിൽ കലക്ഷൻനേടിയ ചിത്രം ഏപ്രിൽ 12 ന് ഡിസ്‌നി പ്രസ് ഹോട്ട് സ്റ്റാറിൽ ഒടിടി റിലീസ് ചെയ്തിരുന്നു.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ഒന്നാം ഭാഗത്തിലെ പ്രധാന അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്ന് ഒരുക്കിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്.

അതേസമയം പ്രേമലു വിജയാഘോഷത്തിൽ പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ് എന്നിവരും പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com