'പ്രേമലു'വിന്‍റെ ഹിന്ദി റിമേക്ക്; 'പ്രേം കീടാണു' ടീസർ എത്തി | Video

പ്രേം കീടാണു ഒരുക്കിയിരിക്കുന്നത് കോളെജ് പശ്ചാത്തലത്തിലാണ്
premalu hindi remake teaser prem keetanu

പ്രോം  കീടാണു ടീസറിൽ നിന്ന് | പ്രേമലുവിലെ സീൻ

Updated on

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന്‍റെ ഹിന്ദി റിമേക്ക് പ്രേം കീടാണുവിന്‍റെ ടീസർ റിലീസ് ചെയ്തു. വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

പ്രേമലുവിന്‍റെ അതേ കഥയല്ല പ്രേം കീടാണുവിന്‍റേത്. കഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതിയ നിർമാണ കമ്പനിയായ അവനിക ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസ് നിർമാണ പങ്കാളികളാണ്.

പ്രേം കീടാണു ഒരുക്കിയിരിക്കുന്നത് കോളെജ് പശ്ചാത്തലത്തിലാണ്. കോളെജ് പശ്ചാത്തലമാക്കിയുള്ള റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ ആയാണ് പ്രേം കീടാണു എത്തുന്നത്. ചിത്രം ഒക്റ്റോബർ രണ്ടിന് റിലീസ് ചെയ്യും. ഈ ചിത്രം റിലീസ് ചെയ്യും വരെ ഹോട്ടസ്റ്റാറിൽ നിന്ന് പ്രേമലു സിനിമ നീക്കം ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com