വില 40 കോടി, പ്രായം 53 മാസം; ഗിന്നസ് വേൾഡ് റെക്കോർഡിൽ നെല്ലൂർ പശു

വിയറ്റിന –19 എന്നു പേരുള്ള ഈ നെല്ലൂർ പശുവിന്‍റെ പ്രായം 53മാസമാണ്.

ലോകത്തിലെ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റു പോയതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു. 40 കോടി രൂപയ്ക്കാണ് പശുവിനെ ബ്രസീലിൽ നടന്ന ലേലത്തിൽ വിറ്റഴിക്കപ്പെട്ടത്.

വിയറ്റിന –19 എന്നു പേരുള്ള ഈ നെല്ലൂർ പശുവിന്‍റെ പ്രായം 53മാസമാണ്. ഭാരം 1101 കിലോഗ്രാമും. സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണ് വിയറ്റിന- 19നു ഉള്ളതെന്നാണ് വിദ​ഗ്ദർ പറയുന്നത്.

53 മാസം പ്രായമുള്ള വിയറ്റിന - 19 ന്‍റെ സുന്ദരമായ വെളുത്ത രോമങ്ങൾ, അയഞ്ഞ ചർമ്മം, മുതുകത്തെ ഹമ്പ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

നേരത്തെ ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന 'ചാമ്പ്യൻ ഓഫ് ദി വേൾഡ്' മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടവും നേടിയിരുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവിനും രോഗ പ്രതിരോധത്തിനും പേരു കേട്ട ഇനമാണ് നെല്ലൂർ പശുക്കൾ. അതു കൊണ്ട് തന്നെ വിയറ്റിന -19 ന്‍റെ ഭ്രൂണങ്ങൾക്ക് ബ്രീഡിങിനായി ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡാണ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com