"ഉറങ്ങുമ്പോൾ പോലും അഴിക്കരുതെന്നാ പറഞ്ഞിരിക്കുന്നത്"; തനിക്ക് ടെന്നീസ് എൽബോ എന്ന് പൃഥ്വിരാജ്

ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞ് താരം എത്തിയത് ചർച്ചയായിരുന്നു
prithviraj about tennis elbow

പൃഥ്വിരാജ്

Updated on

പുതിയ ബോളിവുഡ് ചിത്രം ദയ്റയുടെ പ്രമോഷൻ തിരക്കിലാണ് പൃഥ്വിരാജ്. ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞ് താരം എത്തിയത് ചർച്ചയായിരുന്നു. പിന്നാലെ ബ്രേസ് ധരിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ടെന്നീസ് എൽബോ മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.

"കൈക്ക് കുറച്ചനാളായി ടെന്നീസ് എൽബോയുടെ ചെറിയ ബുദ്ധിമുട്ടുണ്ട്. കുറച്ചു നാളത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്‌ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമെന്ന് എനിക്കും തോന്നി. പ്രസ്മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു വയ്ക്കരുത് എന്നാണ് കർശനമായി ഡോക്‌ടർ നിർദേശിച്ചിരിക്കുന്നത്." - പൃഥ്വിരാജ് പറഞ്ഞു.

എന്താണ് ടെന്നീസ് എൽബോ

കൈമുട്ടുകളെ കൈത്തണ്ടയുമായി ബന്ധിപ്പിക്കുന്നത് ടെൻഡണുകൾ എന്നറിയപ്പെടുന്ന ചരടുകൾ കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേൽക്കുന്നതാണ് ടെന്നീസ് എൽബോയ്ക്ക് കാരണം. കൂടാതെ കൈമിട്ടുകളിലെ പേശികളിൽ വരുന്ന നീർക്കെട്ടും ഇതിന് കാരണമാകാം. കൈമുട്ടുകളിൽ കഠിനമായ വേദനയാണ് ഇതിനെ തുടർന്നുണ്ടാകുന്നത്. കൈകൾ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നവർക്ക് ഈ രോഗം വരാറുണ്ട്. ഭാരം ഉയർത്തുമ്പോഴും ഉയരത്തിൽ നിന്ന് സാധനങ്ങൾ എടുക്കുമ്പോഴെല്ലാം വേദനയുണ്ടാകും.

logo
Metro Vaartha
www.metrovaartha.com