പൃഥ്വിരാജിന്‍റെ പിറന്നാളിന് ലിസ്റ്റിൻ സ്റ്റീഫന്‍റെ സർപ്രൈസ്

ഗുരുവായൂരമ്പലനടയിലിനു ശേഷം വീണ്ടും പൃഥ്വിരാജ് - വിപിൻ ദാസ് കോംബോ, 'സന്തോഷ് ട്രോഫി'
ഗുരുവായൂരമ്പലനടയിലിനു ശേഷം വീണ്ടും പൃഥ്വിരാജ് - വിപിൻ ദാസ് കോംബോ Prithviraj new movie Santhosh Trophy by Guruvayurambalanadayil director Vipin Das
പൃഥ്വിയുടെ പിറന്നാളിന് ലിസ്റ്റിൻ സ്റ്റീഫന്‍റെ സർപ്രൈസ്- 'സന്തോഷ് ട്രോഫി'
Updated on

ഗുരുവായൂരമ്പലനടയിലിനു ശേഷം വീണ്ടും പൃഥ്വിരാജ് - വിപിൻ ദാസ് കോംബോ...! ഇത്തവണ കൂടെ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും. പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം 'സന്തോഷ് ട്രോഫി' പ്രഖ്യാപിച്ചു. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022ൽ പുറത്തിറങ്ങിയ 'ഗോൾഡ്' ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നേരത്തെ ഡ്രൈവിങ് ലൈസൻസ്, ജനഗണമന, കടുവ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്‍റേതായി പുറത്തിറങ്ങിയിരുന്നു.

ഗുരുവായൂരമ്പലനടയിലിന് ശേഷം പൃഥ്വിരാജുമായി വീണ്ടുമൊരു ചിത്രം ചെയ്യുമെന്ന് വിപിൻ ദാസ് പറഞ്ഞിരുന്നു. പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സർപ്രൈസ് പുറത്തുവിടുമെന്ന് ലിസ്റ്റിൻ സ്റ്റീഫനും നേരത്തെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com