'എംപുരാന്റെ തിരക്കഥ നായകനും നിർമാതാവും കേട്ടത്, രാഷ്ട്രീയം പറയാൻ കോടികൾ മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ല': പൃഥ്വിരാജ്

പ്രേക്ഷകരെ ആസ്വദിപ്പിക്കുക എന്ന ഉദ്ദേശമേ എനിക്കുള്ളൂ
PRITHVIRAJ ON EMPURAAN ISSUE

'എംപുരാന്റെ തിരക്കഥ നായകനും നിർമാതാവും കേട്ടത്, രാഷ്ട്രീയം പറയാൻ കോടികൾ മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ല': പൃഥ്വിരാജ്

Updated on

എംപുരാൻ വിവാദത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥ നായകനും നിർമാതാവിനും അറിയാമായിരുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പ്രേക്ഷകരെ ആസ്വദിപ്പിക്കുക എന്ന ഉദ്ദേശമേ എനിക്കുള്ളൂ. രാഷ്ട്രീയ പ്രസ്താവന നടത്താൻ കോടികൾ മുടക്കി സിനിമ എടുക്കേണ്ട കാര്യമില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

"ഞാൻ മനഃപൂർവം ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടി സിനിമ ചെയ്തതല്ല. അത് എനിക്ക് പൂർണ ബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാൻ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടു. അതിന്റെ തിരക്കഥ നിർമാതാവിനെയും നായക നടനെയും പറഞ്ഞു കേൾപ്പിച്ചു, എല്ലാർക്കും ബോധ്യമായി, അങ്ങനെയാണ് ആ സിനിമ ചെയ്തത്. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ ആസ്വദിപ്പിക്കുക എന്ന ഒരു ഉദ്ദേശമേ എനിക്കുള്ളൂ.' - പൃഥ്വിരാജ് പറഞ്ഞു.

"എന്റെ രാഷ്ട്രീയ പ്രസ്താവന നടത്താൻ വേണ്ടി ഞാൻ ഒരിക്കലും ഒരു സിനിമ ചെയ്യില്ല. ഇന്നത്തെ കാലത്ത് അതിന് കോടികൾ മുടക്കി ഒരു സിനിമ ചെയ്യേണ്ട ആവശ്യമില്ല. അതിന് നമ്മുടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടാൽ മതി! ഇത്രയും വലിയൊരു സിനിമ ചെയ്യേണ്ട കാര്യമൊന്നുമില്ല. ഞാൻ എന്നോട് തന്നെ സത്യസന്ധനായിരിക്കുന്നിടത്തോളം കാലം എന്റെ ഉള്ളിൽ എനിക്ക് ആ ബോധ്യം ഉണ്ടെങ്കിൽ ഞാൻ സങ്കടപ്പെടേണ്ട കാര്യമോ ആരെയും ഭയപ്പെടേണ്ട കാര്യമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല,"- താരം കൂട്ടിച്ചേർത്തു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാനിൽ ​ഗുജറാത്ത് കലാപം ഉൾപ്പെടുത്തിയത് വലിയ വിവാ​ദങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ ക്ഷമാപണവുമായി മോഹൻലാലും നിർമാതാക്കളും രം​ഗത്തെത്തി. സിനിമ കേൾക്കാതെയാണ് മോഹൻലാൽ സിനിമ ചെയ്തത് എന്ന സംവിധായകൻ മേജർ രവിയുടെ ആരോപണം വലിയ ചർച്ചയായിരുന്നു. എന്നാൽ പൃഥ്വിരാജ് ഇതിൽ മൗനം പാലിക്കായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com